ഭര്‍ത്താവിന്റെ സഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ സഹോദരന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദയാണ് മരിച്ചത്.

സംഭവത്തിന് ശേഷം വിഷം കഴിച്ചെന്ന സംശയത്തില്‍ പ്രതി സിബിന്‍ ലാലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നും ഭര്‍ത്താവും സഹോദരനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.

എട്ട് മാസത്തോളമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു വൃന്ദയെന്ന യുവതി. യുവതി സ്ഥിരമായി പൊയ്‌ക്കൊണ്ടിരുന്ന ടൈലറിങ് കടയിലെത്തിയാണ് സിബിന്‍ ലാല്‍ കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ പിറകെ ഓടി കൈയിലിരുന്ന പന്തം കത്തിച്ച് എറിഞ്ഞു.

യുവതിക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതി സിബിന്‍ ലാലിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിഷം കഴിച്ചെന്ന സംശയത്തില്‍ ഇയാളെയും അന്നേ ദിവസം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

 

Top