പൊതുസ്ഥലത്ത് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനം

കോഴിക്കോട്: അശോകപുരത്ത് പൊതുസ്ഥലത്ത് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനം. മീന്‍ വില്‍പന നടത്തുകയായിരുന്ന വീട്ടമ്മയെയാണ് ഇന്നലെ വൈകിട്ട് മര്‍ദിച്ചത്. ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിട്ടും പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കി വിട്ടതായി വീട്ടമ്മ ആരോപിച്ചു.

ലഹരിക്കടിമയാണ് യുവാവ്. യുവതിയോട് 2,000 രൂപ ആവശ്യപ്പെട്ട യുവാവിന് അതു ലഭിക്കാതെയായപ്പോള്‍ പ്രകോപിതനായി. വില്‍ക്കാന്‍ വച്ചിരുന്ന മീന്‍ തട്ടിത്തെറിപ്പിക്കുകയും യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.

ആക്രമണത്തില്‍ കേസെടുത്തെന്നും പ്രതിക്കായി തിരച്ചില്‍ തുടരുന്നുവെന്നും നടക്കാവ് പൊലീസ് അറിയിച്ചു.

Top