ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവമ്പാടി : ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവമ്പാടി മുത്തപ്പന്‍പുഴ സ്വദേശി സമീര്‍ എന്ന സതീഷ് ആണ് അറസ്റ്റിലായത്. കഴുത്തിന് പിറകില്‍ സാരമായി പരിക്കേറ്റ ഭാര്യ ശാക്കിറയെ കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയിലുള്ള സംശയമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് സതീഷും ശാക്കിറയും വിവാഹിതരായത്. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഇരുവരും കല്യാണം കഴിച്ചത്.

തിരുവമ്പാടി സബ് ഇന്‍സ്‌പെക്ടര്‍ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഫോറന്‍സിക്ക് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Top