ഉദയംപേരൂരിലെ കൊലപാതകം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കൊച്ചി: ഉദയംപേരൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.പ്രതികളെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം പേയാടുള്ള റിസോട്ടില്‍ വെച്ച് ദിവ്യയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട് തിരുനെല്‍വേലിയില്‍ മറവ് ചെയ്യുകയായിരുന്നു. ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Top