ജാതി അധിക്ഷേപവു൦ സ്ത്രീധനപീഡനവും; സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവടക്കം മൂന്ന് പേ‍ര്‍ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷും ഭർതൃമാതാവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. സുമേഷിന്റെ അമ്മ രമണിയെയു0, സഹോദരന്റെ ഭാര്യ മനീഷയെയു0 കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ജൂൺ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു0, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്ബന്ധുക്കളുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Top