ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിന് കുത്തേറ്റ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

മിയാമി: സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോറല്‍ സ്പ്രിങ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുത്തിയത് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഗാര്‍ഹിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഫിലിപ്പ് മാത്യുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും പൊലീസ് പറഞ്ഞു.

കോറല്‍ സ്പ്രിംഗ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശി മെറിന്‍ ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ രാവിലെ ഏഴു മണിയോടുകൂടി പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തു വീണുകിടന്ന യുവതിയുടെ ശരീരത്തില്‍ വാഹനമോടിച്ചു കയറ്റുകയും ചെയ്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top