ഭാര്യ ആത്മഹത്യ ചെയ്തു; പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടി ഭര്‍ത്താവും ജീവനൊടുക്കി

കോഴിക്കോട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ട്രെയിനിന് മുന്നില്‍ച്ചാടി ഭര്‍ത്താവും ജീവനൊടുക്കി. വടകരയിലെ ട്രഷറി റിട്ടേഡ് ജീവനക്കാരന്‍ പ്രഭാകരന്‍ (62) ആണ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ആത്മഹത്യയില്‍ മനംനൊന്താണ് പ്രഭാകരനും ജീവനൊടുക്കിയത്.

ചോറോട് ഈസ്റ്റ് മാങ്ങാട് പാറ ‘സുപ്രിയ’ വീട്ടില്‍ സുജ (55)യയെ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. പിന്നാലെ ഭര്‍ത്താവ് വടകര ചോറോട് ഗേറ്റിന് സമീപത്ത് നിന്ന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

Top