പത്തനംതിട്ടയില്‍ ഭാര്യ വെട്ടേറ്റു മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.ഹരിയുടെ മൃതദേഹം സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹംകിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയിലുമാണ് കാണപ്പെട്ടത്. കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.കിണറ്റില്‍ വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയര്‍ ഉപയോഗിച്ചാണ് ഹരി തൂങ്ങിമരിച്ചത്. കിണറ്റിലെ കയര്‍ കാണാത്തതിനെ തുടര്‍ന്ന് വെള്ളം കോരാനെത്തിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്.

Top