കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

dead body

കൊട്ടാരക്കര: കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി എബ്രഹാമിനെയും ഭാര്യ പൊന്നമ്മയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊന്നമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സജിയും പൊന്നമ്മയും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജി പുറത്തുപോയ സമയത്ത് പൊന്നമ്മ തീകൊളുത്തി മരിക്കുകയായിരുന്നു.

പൊന്നമ്മയുടെ മരണത്തെ തുടര്‍ന്നാവാം സജി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Top