ലോക കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിക്ക് എട്ടാം സ്ഥാനം

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വര പട്ടികയില്‍ എട്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയ വിവരങ്ങളുള്‍ക്കൊളിച്ചിട്ടുള്ളത്.

ഒരു വര്‍ഷത്തില്‍ അംബാനിയുടെ ആസ്തി 24 ശതമാനം കൂടി 6.09 ലക്ഷം കോടി രൂപയായി. ഗൗതം അദാനിയും കുടുംബവും പട്ടികയില്‍ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി.

ശിവ് നാടാര്‍(58), ലക്ഷ്മി മിത്തല്‍ (104), സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാര്‍. ഇന്ത്യക്കാരായ 209 ശതകോടീശ്വരന്മാരില്‍ 177 പേര്‍ രാജ്യത്ത് താമസിക്കുന്നവരാണ്. പട്ടികയില്‍ അമേരിക്കയില്‍ നിന്നുള്ളവര്‍ 689 പേരാണ്.

Top