ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഗിലാനിക്ക് എതിരെ അന്വേഷണം ശക്തമാക്കി എന്‍ഐഎ

ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗിലാനിയ്‌ക്കെതിരെ അന്വേഷണം ശക്തമാക്കി നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി.

കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഗിലാനിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ ഐ എ അന്വേഷണം ശക്തമാക്കുന്നത്.

ഇതിന്റെ ഭാഗമായി ഗിലാനിയുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാന്‍ എന്‍ ഐ എ നിര്‍ദ്ദേശം നല്‍കി.നൂറ് കോടിയ്ക്കും 150 കോടിയ്ക്കും ഇടയില്‍ വരുന്ന സ്വത്തുക്കളാണ് ഗിലാനിയുടെ പേരിലുള്ളത്.

ഗിലാനിയുടേയും കുടുംബാംഗങ്ങളുടേതും ഉള്‍പ്പടെയുള്ള സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക.

ഗിലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ ജമ്മു കശ്മീര്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് വിഘടനാവാദി നേതാക്കള്‍ അറസ്റ്റിലാവുന്നത്.

പാക്കിസ്ഥാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്.

Top