ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ടൗട്ടേ ചുഴലിക്കാറ്റ് മുംബൈ തീരത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയെത്തി. രാത്രിയോടെ ഗുജറാത്തില്‍ കരതൊടും. 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

മുംബൈയിലും താനെയിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശത്ത്
അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇന്ന് രാത്രി തന്നെ ചുഴലിക്കാറ്റ് പൂര്‍ണമായി കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാത്രി എട്ട് മണിക്കും പതിനൊന്ന് മണിക്കും ഇടയിലായിരക്കും ഇത്. കരതൊടുന്ന സമയത്ത് കാറ്റിന് മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാം.

 

Top