ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിലും മുംബൈയിലും ശക്തമായ മഴയും കാറ്റും

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അല്‍പസമയത്തിനകം കരതൊടും. ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം കാറ്റിന്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

അതിതീവ്രചുഴലിക്കാറ്റായി ശക്തിയോടെ ആഞ്ഞടിക്കുന്ന ടൗട്ടെ തീരത്തേക്ക് അടുക്കും തോറും മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക ഇരട്ടിക്കുകയാണ്.

മുംബൈ ന?ഗരത്തില്‍ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതല്‍ ലഭിക്കുന്നത്. മഹരാഷ്ട്രയില്‍ ഇതുവരെ മൂന്ന് പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടു കഴിഞ്ഞു.

നിലവില്‍ ?ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു.

 

Top