തമിഴ്നാട്ടിൽ താണ്ഡവമാടാൻ ഒരുങ്ങി നിവർ ചുഴലിക്കാറ്റ്

ചെന്നൈ : നിവർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു, ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. നാളെ വൈകിട്ടോടെ നിവർ ചുഴലിക്കാറ്റ് തീരം തൊടും എന്നാണ് റിപ്പോർട്ട്‌. മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാവും കാറ്റ് അതിശക്തമായി വീശിയടിക്കുക. ഇതനുസരിച്ച് പുതുച്ചേരിയിൽ ഇന്ന് രാത്രി മുതൽ 26 വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിൽ നാളെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മണിക്കൂറിൽ 120 മുതൽ 145 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കടലൂരിൽ ആറും പുതുച്ചേരിയിൽ രണ്ടും സംഘം ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ക്യാംപ് ചെയ്യുന്നു. അപകട സാധ്യത കൂടുതൽ ഉള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്നുണ്ട്.

Top