വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി നിവാർ ചുഴലിക്കാറ്റ്

ചെന്നൈ : വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി നിവാർ ചുഴലിക്കാറ്റ്. നിവാർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിലും വൻ കൃഷിനാശമാണ് ഉണ്ടായത്‌. കാറ്റിന്റെ തീവ്രത കുറ‍ഞ്ഞെങ്കിലും ഈയാഴ്ച കൂടി മഴ തുടരും. തമിഴ്നാട്ടില്‍ മൂന്നുപേരും ആന്ധ്രയില്‍ ഒരാളും മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപെട്ട്‌ ജില്ലയിൽ മാത്രം 1700 ഏക്കർ നെൽകൃഷി നശിച്ചു. പുതുച്ചേരിയിൽ ഇതുവരെ 400കോടിയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി.നാരായണ സാമി അറിയിച്ചു.

ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് 1500ഘന അടി ആയി കുറച്ചു. ഇതോടെ അടയാർ പുഴയിലെ ജല നിരപ്പ് താഴ്ന്നു. നഗരത്തിലെ താഴ്ന്ന ഭാഗ ങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

Top