അമേരിക്കയില്‍ അതിശക്തമായി ലോറ ചുഴലിക്കാറ്റ്; മരണം അഞ്ചായി

അമേരിക്കയില്‍ വീശിയ ലോറ ചുഴലിക്കാറ്റില്‍ ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസിലും വന്‍ നാശം വിതച്ചു. അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ലോറ, മണിക്കൂറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്. ലൂസിയാനയിലും ടെക്‌സസിലും കനത്ത നാശം വിതക്കുകയും ചെയ്തു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ ലൂസിയാനയില്‍ മണ്ണിടിച്ചിലില്‍ പെട്ട നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു, ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് മുന്നില്‍കണ്ട് നേരത്തെ അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Top