ഐഡ ചുഴലിക്കാറ്റ്; ആയിരക്കണക്കിനാളുകള്‍ ലൂയിസിയാനയില്‍ നിന്ന് പലായനം ചെയ്തു

മയാമി: ഐഡ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. മെക്സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ് ലൂയിസിയാനയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.

ഞായറാഴ്ചയോടെ ലൂയിസിയാന തീരത്തെത്തുന്ന ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റു കേന്ദ്രം (എന്‍.എച്ച്.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കും. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

 

Top