Huriken spider

ഹ്യുറികേന്‍ RWD സ്‌പൈഡര്‍ ഇന്ത്യയിലേക്കെത്തിയിരിക്കുന്നത് ഹ്യുറികേന്‍ കുടുംബത്തിലെ അഞ്ചാമനായാണ്.3.45 കോടി രൂപയാണ് ഈ സൂപ്പര്‍ കാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ലംബോര്‍ഗിനി ഹ്യുറേകാന്‍ LP5802 സ്‌പൈഡര്‍ എന്ന പേരിലും RWD സ്‌പൈഡര്‍ അറിയപ്പെടും. ഹ്യുറികേന്‍ കൂപ്പെ, സ്‌പൈഡര്‍, ഹ്യുറികേന്‍ RWD കൂപ്പെ, ഹ്യുറികേന്‍ ആവിയോ എന്നീ വേരിയന്റുകളാണ് നേരത്തെ ഈ ശ്രേണിയില്‍ ഇന്ത്യന്‍ നിരത്തിലെത്തിയവ.

319 കിലോമീറ്ററാണ് പരമാവധി വേഗം.5.2 ലിറ്റര്‍ V 10 മള്‍ട്ടി പോയന്റ് ഇഞ്ചക്ഷന്‍ DSI ഡീസല്‍ എഞ്ചിന്‍ 571 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമേകും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ലംബോര്‍ഗിനി ഡോപ്പിയ ഫ്രിസിയോണ്‍ (LDF) ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. റിയര്‍ മെക്കാനിക്കല്‍ സെല്‍ഫ്‌ലോക്കിങ് സംവിധാനത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് RWD സ്‌പൈഡറിനുള്ളത്.. ഹ്യുറികേന്‍ നിരയില്‍ രണ്ടാമത്തെ കണ്‍വെര്‍ട്ടിബിള്‍ വാഹനമെന്ന പ്രത്യേകതയും RWD സ്‌പൈഡറിനുണ്ട്.

പുജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.6 സെക്കന്‍ഡ് മതി, 10.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് ഇരുന്നൂറ് കിലോമീറ്റര്‍ വേഗം പിന്നിടാം.ഹ്യുറികേന്‍ സ്‌പൈഡറിന്റെ എക്സ്റ്റീരിയര്‍ ലുക്കില്‍ വളരെയധികം മാറ്റമുണ്ട്. മുന്‍ഭാഗവും പിന്‍ഭാഗവും ഉടച്ചുവാര്‍ത്തതിനൊപ്പം കൂടുതല്‍ സ്ഥലസൗകര്യത്തിനും കംഫര്‍ട്ടിനും പ്രധാന്യം നല്‍കിയാണ് അകത്തളം ഒരുക്കിയത്.

Top