ന്യൂയോര്‍ക്ക് ടൈംസില്‍ ഇടംനേടി ‘നായാട്ട്’

പ്രശസ്ത രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസില്‍ ഇടംനേടിയിരിക്കുകയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രം. കുഞ്ചാക്കോ ബോബന്‍, നിമിഷ ജോര്‍ജ്, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ ഈ മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളുടെ പട്ടികയിലാണ് നായാട്ടും ഉള്‍പ്പെട്ടിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് സിനിമകളിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രവും ഉള്‍പ്പെട്ടിരിക്കുന്നത്. അലാ എഡ്ഡിന്‍ അല്‍ജെം സംവിധാനം ചെയ്ത ദ അണ്‍നോണ്‍ സൈന്റ, മാഗ്‌നസ് വോണ്‍ ഹോണിന്റെ സ്വെറ്റ്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, മരിയോ ബാസ്‌റ്റോസിന്റെ എയര്‍ കണ്ടീഷണര്‍, മരിയാ പാസ് ഗോണ്‍സാല്‍വസ് എന്നിവയാണ് ഈ മാസം കാണുന്നതിനായി ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ചിരിക്കുന്ന ചിത്രങ്ങള്‍.

Top