മുത്തങ്ങ ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് 28 ലക്ഷം രൂപ

വയനാട്: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേര്‍ മുത്തങ്ങ തകരപ്പാടിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് പിടിയിലായി. ചെക്‌പോസ്റ്റ് അധികൃതരും, എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫല്‍ (34), കെ യൂനസ് (37) എന്നിവര്‍ പിടിയിലായി. പച്ചക്കറി വാഹനത്തില്‍ കാബിനില്‍ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും ബത്തേരി പൊലിസിന് കൈമാറും.

Top