‘മാധ്യമ സ്വാതന്ത്രത്തിന്റെ വേട്ടക്കാര്‍’; 37 ലോക നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ മീഡിയ വാച്ച്ഡോഗായ റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രണ്ടിയേഴ്സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി സ്ഥാനം നിലനിര്‍ത്തിയത്. പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ എന്നാണ് ആര്‍.എസ്.എഫ് വിശേഷിപ്പിക്കുന്നത്.

മോദിയെ കൂടാതെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരും ‘ഇരപിടിയന്‍’മാരുടെ പട്ടികയിലുണ്ട്.

 

Top