ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്നു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. ‘ചിന്താമണി കൊലക്കേസ്’ പ്രദര്‍ശനത്തിനെത്തി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്. നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഡിസംബറില്‍ തന്നെ ഷാജി കൈലാസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

‘ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്, നന്ദു തുടങ്ങിയ താരങ്ങളുമുണ്ട്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജാക്ക്സണ്‍ ആണ് ഹണ്ട് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം. കൈലാസ് മേനോനാണ് സംഗീത സംവിധായകൻ.

ഭാവന ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ റിലീസിന് തയ്യാറായിരിക്കുകയാണ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു,ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാവന മലയാള സിനിമയില്‍ സീജീവമാകുന്ന സന്തോഷത്തിലാണ് എല്ലാവരും.

Top