നിരാഹാര സമരം: രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അറസ്റ്റിലായി ജയിലില്‍ നിരാഹാര സമരം അനുഷ്ഠിച്ച രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ ഈശ്വര്‍ , ഹരി നാരായണന്‍, പ്രതീഷ് വിശ്വനാഥന്‍, അര്‍ജ്ജുന്‍, പ്രശാന്ത് ഷിനോയ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

Top