7 മാസമായി ശമ്പളമില്ല, ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരുടെ സമരം 23-ാം ദിവസം

bsnl

മലപ്പുറം: ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനെതിരെ നടക്കുന്ന ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം 23 ദിവസം പിന്നിട്ടു. ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് പ്രതിദിനം ലഭിക്കുന്നത് വെറും 422 രൂപയാണ്. പ്രതിമാസം ഇങ്ങനെ ലഭിക്കുക പരമാവധി പതിനായിരം രൂപയും.

തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് 422 രൂപയില്‍ നിന്ന് 635-ആയി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് പാലിക്കപ്പെട്ടില്ല. ബിഎസ്എന്‍എല്‍ ഓഫീസുകള്‍ക്കുമുന്നിലെ നിരാഹാര സമരത്തിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അറ്റകുറ്റപണികള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തിലേക്ക് പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി തൊഴിലാളികളെ ജോലിക്ക് ചുമതലപ്പെടുത്തിയിട്ടുള്ള കമ്പനിയും രംഗത്തെത്തി. ബിഎസ്എന്‍എല്‍ കൃത്യമായി ഫണ്ട് നല്‍കാത്തതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നാണ് കമ്പനി പറയുന്നത്.

Top