ഹംഗേറിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്; ഇന്ത്യയുടെ മണിക ബത്ര-ശരത് ക്വാര്‍ട്ടറില്‍

ഹംഗേറിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ കൂട്ടുകെട്ട്. ഇന്ത്യയുടെ മണിക ബത്ര-ശരത് കമാല്‍ ജോഡിയാണ് ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്. 3-2 എന്ന സ്‌കോറിന് ലോക റാങ്കിംഗില്‍ 14ാം സ്ഥാനക്കാരായ ഹംഗറിയുടെ സാന്‍ഡ്ര പെര്‍ഗെല്‍-ആഡം സുഡി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 11-8, 9-11, 6-11, 11-9, 11-7 എന്നിങ്ങനെയാണ്.

Top