ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകള്‍; ആശങ്കയെന്ന് യുഎസ്

വാഷിങ്ടന്‍: ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ. ട്രാക്കിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ഇതു വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്നു പോംപെയോ പറഞ്ഞു. ഇക്വഡോറിന്റെ ഭാഗമാണ് ഗാലപ്പഗോസ് ദ്വീപ്.

ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും പോംപെയോ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി കഴിഞ്ഞദിവസം പ്രകോപനമുണ്ടായിരുന്നു.

Top