പാ​ക്കി​സ്ഥാ​ന്‍ വി​ട്ട​യ​ച്ച 100 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി

ndian fishermen

അഹമ്മദാബാദ്: പാക്കിസ്ഥാന്‍ വിട്ടയച്ച ഗുജറാത്തില്‍ നിന്നുള്ള 100 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പാക്കിസ്ഥാനില്‍നിന്ന് അമൃത്സറില്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം വഡോദരയില്‍ എത്തി.

തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് വിട്ടയക്കപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ ഒരാളായ ബാബു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സമയത്ത് തങ്ങളെ മുറിയില്‍ അനങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് പാക് നാവിക സേന ഇവരെ തടവിലാക്കിയിരുന്നത്.

Top