കുഞ്ഞന്‍ എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചു

കുഞ്ഞന്‍ എസ്‌യുവിയായ ഹ്യുണ്ടായിയുടെ വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചു. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് വിവരം. ഏപ്രില്‍ 17-ന് ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പുറത്തിറക്കുന്ന ഈ വാഹനം മേയ് പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും നിര്‍മ്മിച്ചിരിക്കുന്നത്. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും കുഞ്ഞന്‍ എസ്‌യുവിയില്‍ ഉണ്ട്.

ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനിഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കുഞ്ഞന്‍ എസ്‌യുവിയുടെ മുന്‍വശത്തെ പ്രത്യേകത. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.

Top