ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്ന ബുക്കിങ്; റെക്കോര്‍ഡുമായി വെന്യു

റെക്കോര്‍ഡ് കുറിച്ച് ഹ്യുണ്ടായ്‌യുടെ വെന്യു. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്ന ബുക്കിങ് എന്ന നേട്ടമാണ് ഈ കുഞ്ഞന്‍ എസ്യുവി നേടിയത്. പുറത്തിറക്കി 60 ദിവസത്തിനുള്ളില്‍ 50,000 ബുക്കിങ്ങാണ് ഈ വാഹനം സ്വന്തമാക്കിയത്.

ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനം എന്ന അംഗീകാരവും ഈ വാഹനം സ്വന്തമാക്കിയിരുന്നു. വെന്യുവിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.

വാഹനത്തിന്റെ ബുക്കിങ്ങില്‍ 55 ശതമാനവും ബ്ലൂലിങ്ക് സാങ്കേതികവിദ്യയുള്ള മോഡലിനാണ്. 35 ശതമാനം ഡ്യുവല്‍ ക്ലെച്ച് മോഡലിനാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ 18,000 വാഹനങ്ങള്‍ വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഉപയോക്താക്കള്‍ക്ക് കൈമാറിയതായാണ് കമ്പനി അധികൃതര്‍ പറയുന്നത്. 6.50 ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം വരെയാണ് കാറിന്റെ വില.

Top