വയനാട്ടിലെ വനപാതയില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ ഹമ്പുകള്‍; പ്രതിഷേധം ശക്തമാകുന്നു

വയനാട്: വയനാട്ടിലെ വനപാതകളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഹമ്പുകള്‍ സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. വന്യജീവികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് വനത്തിലൂടെയുള്ള പാതകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങിയത്.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ വനപാതകളിലെ വാഹന വേഗത നിയന്ത്രിക്കാന്‍ വരമ്പുകള്‍ക്ക് കലക്ടര്‍ അനുമതി നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി – പുല്‍പ്പള്ളി , മാനന്തവാടി തോല്‍പ്പെട്ടി, മാനന്തവാടി- ബാവലി , ബത്തേരി- മുത്തങ്ങ പാതകളിലാണ് വരമ്പുകള്‍ സ്ഥാപിക്കുക.

ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. ഉത്തരവിനെതിരെ വനംവകുപ്പ് ഓഫീസുകള്‍ക്ക് മുന്നില്‍ 18 ന് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ സംഘടന തീരുമാനിച്ചു. വനപാതയോട് ചേര്‍ന്ന് താമസിക്കുന്ന നാട്ടുകാരും ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Top