ഫീസ് നല്‍കാത്തതിന്റെ പേരില്‍ അപമാനിച്ചു;10-ാം ക്ലാസ്സ് വിദ്യാര്‍ഥിനി ജീവനൊടുക്കി

ഹൈദരാബാദ്: ഫീസ് അടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ക്ലാസ്സിലിരിക്കാന്‍ വിലക്ക് നേരിട്ട പത്താംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. ദിവസവേതനക്കാരായ കൂലിപണിക്കാരുടെ മകളെയാണ് വ്യാഴാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി സ്‌കൂളില്‍ പോകുവാന്‍ വിസമതിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. തങ്ങള്‍ കുടിശ്ശിക വരുത്തിയ 37,000 രൂപയുടെ ഒരു ഭാഗം ഫീസായി അടച്ചതായും ബാക്കി തുക ഈ മാസം അവസാനം നല്‍കുമെന്ന് സ്‌കൂളിനോട് പറഞ്ഞതായും മാതാപിതാക്കള്‍ പറഞ്ഞു

‘ലോക്ഡൗണ്‍ മൂലം ഞ്ങ്ങളുടെ സമ്പാദ്യം നിലച്ചുവെങ്കിലും 15,000 രൂപ സ്‌കൂളില്‍ ഞങ്ങള്‍ അടച്ചിരുന്നു.ഞങ്ങള്‍ സ്‌കൂള്‍ അധികൃതരോട് ഈ മാസ് 20-ാം തിയതിയോട് കൂടി ബാക്കി തുക അടയ്ക്കുമെന്ന് പറഞ്ഞിരുന്നു.’ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ പറഞ്ഞു.

സ്‌കൂള്‍ മാനേജ്മെന്റ് മകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അപമാനിച്ചുവെന്നും പണം ചോദിക്കാനായി ആവര്‍ത്തിച്ച് തന്നെ വിളിക്കാന്‍ തന്റെ മകളെ നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം വാദിച്ചു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവര്‍ എന്റെ മകളെ 2-3 തവണ എന്നെ വിളിപ്പിച്ചു. എന്റെ മകള്‍ക്ക് ഇന്നലെ സ്‌കൂളില്‍ പോകാന്‍ ആഗ്രഹമില്ല. അവരെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ടീച്ചറോട് അവള്‍ ആശുപത്രിയില്‍ പോയേക്കുവാണെന്ന് പറയാന്‍ അവള്‍ എന്നോട് പറഞ്ഞു. അധ്യാപകര്‍ എന്നെ വിളിച്ച് പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

മുഴുവന്‍ ഫീസും അടയ്ക്കുന്നതുവരെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയ്ക്ക് ക്ലാസ്സുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

‘സ്‌കൂള്‍ ഫീസ് എന്റെ കുട്ടി ആവശ്യപ്പെട്ടിരുന്നു. 20 നകം ഞങ്ങള്‍ പണം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്റെ കുട്ടി ഏതുതരം അപമാനത്തിന് വിധേയയായിരുന്നുവെന്ന് എനിക്കറിയില്ല, അവള്‍ സ്വയം മരിച്ചു’ അമ്മ കരഞ്ഞു പറഞ്ഞു. അതേസമയം സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവരുടെ പങ്ക് അന്വേഷിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ നരസിംഹ സ്വാമി പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

 

 

 

Top