humiliate chief minister -prison employee was suspended

കണ്ണൂര്‍: മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ് ആപ്പില്‍ നിരന്തരം പോസ്റ്റിട്ട ജയില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ശ്രീജേഷ് പൂവക്കായിയെയാണ് ഡിജിപി ആര്‍ ശ്രീലേഖ സസ്‌പെന്‍ഡ് ചെയ്തത്.

ജയില്‍ ജീവനക്കാരെ അംഗങ്ങളാക്കി രൂപീകരിച്ച ‘കാവിപ്പട’ എന്ന വാട്‌സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. ഈ ഗ്രൂപ്പിന്റെ അഡ്മിനാണ് ശ്രീജേഷ്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് വികൃതമായ രീതിയില്‍ ശ്രീജേഷ് ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

മറ്റു മന്ത്രിമാരുടെയും വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള സിപിഐ എം നേതാക്കളുടെയും ഫോട്ടോകളും മോര്‍ഫ്‌ചെയ്ത് അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങിയത്.

സംഭവം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ഉത്തരമേഖലാ ഡിഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഗ്രൂപ്പിലെ പോസ്റ്റുകള്‍ നേരിട്ടുകണ്ട ഡിജിപി ശ്രീജേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

Top