‘മനുഷ്യത്വം കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല’; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറു വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു.

”മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും” മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

 

Top