മനുഷ്യക്കടത്തിനെതിരെ കടുത്ത പ്രതിരോധം തീര്‍ക്കാന്‍ ദുബായ് പൊലീസ്

ദുബായ്: മനുഷ്യക്കടത്തിനെതിരെ കടുത്ത പ്രതിരോധം തീര്‍ക്കാന്‍ നൂതന ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ദുബായ് പൊലീസ്. ദുബായ് ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി, യുഎന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനെതിരെ പോരാടാന്‍ ദുബായ് പൊലീസ് മുന്നിട്ടിറങ്ങിയത്. ഇതര ജിസിസി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ബാച്ച് വിപുലമാക്കും. വിവിധ വകുപ്പുകളിലെ അന്വേഷണ മികവുള്ള ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. യുഎഇക്കു പുറമേ സൗദി, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ജിസിസി പൊലീസ് ഡിപ്പാര്‍ട്മെന്റ് പ്രതിനിധികളും പ്രതിരോധ നിരയില്‍ ഉണ്ടാകും.

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ ശൃംഖലയാണിത്. പൊലീസ്, പ്രോസിക്യൂഷന്‍, എമിറേറ്റ്സ് ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്‍, ദുബായ് എയര്‍പോര്‍ട്സ്, നാഷനല്‍ വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് കെയര്‍ സെന്റര്‍ എന്നിവയടക്കം 30 വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ട്.

Top