മനുഷ്യക്കടത്ത് ; ഗാസിയാബാദിൽ നാലു പേർ അറസ്റ്റിലായതായി പൊലീസ്

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മനുഷ്യക്കടത്ത് സംഘം പൊലീസ് പിടിയിൽ. മനുഷ്യക്കടത്തുകാരിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്.

നേപ്പാളിൽ നിന്നുളള കുട്ടികളെ കയറ്റിയ ബസ് ന​ഗരത്തിൽ വച്ച് ​ഗാസിയബാദ് പൊലീസ് തടഞ്ഞതോടെയാണ് സംഭവം പുറത്തുവന്നതെന്ന് വിജയ്ന​ഗർ എസ് എച്ച് ഒ മഹാവീർ സിം​ഗ് ചൗഹാൻ പറഞ്ഞു. കുട്ടികളെ വീട്ടുജോലിക്കായി ദില്ലിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യക്കടത്തു കേസിൽ പ്രതികൾക്കെതിരെ കേസെടുത്തതായി ​ഗാസിയാബാദ് വിജയ​ഗനർ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Top