അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ആര്‍ച്ചുകളും നീക്കം ചെയ്യണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ആര്‍ച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ്.

അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അനധികൃതമായി സ്ഥാപിച്ച ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം വേണം. ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ നഗരസഭ ജാഗ്രത പുലര്‍ത്തുമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

Top