കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍മാന്‍ പി മോഹനദാസ്. കുറ്റവാസനയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് പി മോഹനദാസ് പറഞ്ഞു. ചവിട്ടിയ പൊലീസുകാരും കണ്ടുനിന്നവരുമൊക്കെ പ്രതികളാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാന്‍ ഇനി പൊലീസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

ഇതിനിടെ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമാണെന്ന ചികിത്സാ രേഖകള്‍ പുറത്ത് വന്നിരുന്നു. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു

ഐജി ശ്രീജിത്താണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്.

Top