നടി കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

മുംബൈ: മുംബൈയിൽ നടി കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷൻ. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം. കങ്കണയുടെ പരാതിയിലാണ് നടപടി.നേരത്തെ ബോബെ ഹൈക്കോടതി കെട്ടിടം പൊളിച്ച നടപടി കുറ്റകരമാണെന്ന് വിധിച്ചിരുന്നു. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർവേയറെയും നിയോഗിച്ചിട്ടുണ്ട്.

കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്‌നമെന്നും കെട്ടിടം പൊളിച്ചുമാറ്റിയതാണെന്നും കോടതി പറഞ്ഞായിരുന്നു കോടതി ഉത്തരവ്.

Top