യുപി സര്‍ക്കാര്‍ നടത്തിയത് മനുഷ്യാവകാശ ലംഘനം; ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഉത്തര്‍പ്രദേശ്:  ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി.  ഇതില്‍ ബിജ്‌നോറിലെ ഒരു വിദ്യാര്‍ത്ഥി പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ ഇന്ന് സ്ഥിതി ശാന്തമാണ്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ജാഗ്രതയും തുടരുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മീററ്റില്‍ അക്രമങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു. അഞ്ചു പേരാണ് മീററ്റില്‍ മാത്രം മരിച്ചത്.

അതേസമയം, രാംപൂരില്‍ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കുന്നതിന് 28പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടിസ് അയച്ചു. ഇവിടെ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

 

 

Top