മാധ്യമ പ്രവര്‍ത്തകന്റെ മരണം; രക്തസാമ്പിള്‍ എടുക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടും ശ്രീരാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാത്തതിനാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്. ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി ഉടന്‍ തന്നെ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം സിറ്റി പൊലീസ് കമ്മീഷണറും അടിയന്തരമായി അന്വേഷണം നടത്തണം. പത്തു ദിവസത്തിനകം ഇരുവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

Top