രാജസ്ഥാനില്‍ സാമൂഹ്യ പ്രവര്‍ത്തകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

dead

ജയ്പൂര്‍: രാജസ്ഥാനില്‍ സാമൂഹ്യ പ്രവര്‍ത്തകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുക്കുന്നത് തടഞ്ഞതിനാണ് സാമൂഹ്യ പ്രവര്‍ത്തകനായ സഫര്‍ഖാനെ രാജസ്ഥാനിലെ പ്രതാപ്ഗര്‍ മുനിസിപ്പാലിറ്റിയിലെ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

പ്രതാപ്ഗര്‍ മേഖലയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഏറെ നാളായി സമരത്തിലായിരുന്നു സഫര്‍ഖാനെന്ന് ഇയാളുടെ സഹോദര പുത്രന്‍ ഖയാം പറഞ്ഞു.

സഫര്‍ഖാന്റെ മരണത്തിനുത്തരവാദികളെ ഉടന്‍ പിടികൂടണമെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കള്‍ മോര്‍ച്ചറിയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതാപ്ഗര്‍ മുനിസിപ്പാലിറ്റിയിലെ കമ്മീഷ്ണറടക്കം കുറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തതായി പ്രതാപ്ഗര്‍ പൊലീസ് മേധാവി ശിവരാജ് മീണ അറിയിച്ചു.

Top