human boompblast in yaman; 12 dead

ഏദന്‍: യമനിലെ ഏദനില്‍ സൈനിക കേന്ദ്രത്തിനു നേരെ നടന്ന ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പതിനഞ്ചില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

Top