മനുഷ്യ ശരീരത്തിന്റെ പരിശോധനയുടെ ഭാഗമായി എടുക്കുന്ന എക്‌സറേ ഇനി 3 ഡി കളറില്‍

പാരീസ് : മനുഷ്യ ശരീരത്തിന്റെ പരിശോധനയുടെ ഭാഗമായി എടുക്കുന്ന എക്‌സറേ ഇനി 3 ഡി കളറില്‍. ന്യൂസിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വൈദ്യശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തം നടത്തിയത. മെഡിക്കല്‍ ഡയഗ്നോസ്റ്റിക് മേഖലയെ മെച്ചപ്പെടുത്തുന്നതാണ് ഈ സാങ്കേതിക വിദ്യ. യൂറോപ്യന്‍ യൂണിയന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

പരമ്പരാത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എക്‌സ്‌റെ അടിസ്ഥാനമാക്കി അവ വികസിപ്പിച്ചെടുത്തതാണ് ഇത്. സിഇ ആര്‍എന്നിന്റെ ലോര്‍ഡ് ഹാഡ്രോണ്‍ കൊളൈഡര്‍ വികസിപ്പിച്ചെടുത്ത കണിക ട്രാക്കിംഗ് ടെക്‌നോളജിയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. 2012ല്‍ ആണ് ഇതിന്റെ തുടക്കം കുറിച്ചത്. നിറത്തില്‍ ലഭ്യമാകുന്ന എക്‌സറേ ചിത്രങ്ങള്‍ വ്യക്തവും കൂടുതല്‍ കൃത്യവുമായിരിക്കും. ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ രോഗ നിര്‍ണ്ണയം കൃത്യമായി നടത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് സി ഇ ആര്‍ എന്‍ പ്രസ്താവനയില്‍ പറയുന്നു.

Top