നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ വൻ കാട്ടു തീ

ഇംഫാൽ : നാഗാലാൻഡിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അതിർത്തി കടന്ന് മണിപ്പുരിലേക്കും എത്തിയ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും സഹായം അഭ്യർഥിച്ച് മണിപ്പുർ സർക്കാർ. നാഗാലാൻഡിലെ സുകൗ റേഞ്ചിലാണ് ചൊവ്വാഴ്ച തീ ആദ്യം പടർന്നത്. അവിടെനിന്ന് മണിപ്പുരിലെ സേനാപതി ജില്ലയിലേക്കു വ്യാഴാഴ്ച കടന്നു.പ്രകൃതിഭംഗിയാൽ നിറഞ്ഞ സുകൗ താഴ്‌വരയുടെ വ്യൂപോയിന്റ് കാട്ടുതീ നശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

പ്രത്യേക ഋതുക്കളിൽ മാത്രം പൂക്കുന്ന പൂക്കളും സസ്യജാലങ്ങളും മൃഗങ്ങളും ഈ താഴ്‌വരയുടെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് 2452 മീറ്റർ ഉയരത്തിലാണ് താഴ്‌വര സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിരേൻ സിങ്ങിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. എന്തു സഹായവും നൽകുമെന്നു കേന്ദ്രം ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

Top