ഹെഡ്സെറ്റിൽ ചിലന്തി ;ഞെട്ടിത്തരിച്ച് യുവാവ്

പെർത്ത് : പാട്ടുകേൾക്കുന്നതിനിടെ ഹെഡ്സെറ്റിൽ ചിലന്തിയെ കണ്ട് ഞെട്ടിത്തരിച്ച് യുവാവ്. പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ എന്തോ തടയുന്നത് പോലെ തോന്നിയതിനെ തുടർന്നാണ് യുവാവ് ഹെഡ്സെറ്റ് പരിശോധിച്ചത്. വലിയ ഒരു ചിലന്തി ഹെഡ്സെറ്റിനുള്ളിൽ ഒളിച്ചിരുപ്പുണ്ടായിരുന്നു. ചിലന്തിയെ കണ്ട് ഞെട്ടിയ യുവാവ് ഉടനെ തന്നെ ഹെഡ്സെറ്റ് വലിച്ചെറിയുകയാണുണ്ടായത്.

ഓസ്‌ട്രേലിയയിലെ പെർത്തിലാണ് സംഭവം. ഹന്‍റ്സ്മെന്‍ ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്‍റെ ഹെഡ്സെറ്റില്‍ കയറിക്കൂടിയിരുന്നത്. ഹെഡ്സെറ്റിന്റെ ചെവി മൂടുന്ന ഭാഗത്തായിരുന്നു ഭീമൻ ചിലന്തി ഒളിച്ചിരുന്നത്. ഹെഡ്സെറ്റ് കുലിക്കി നോക്കി ചിലന്തി പുറത്താക്കാനുള്ള ശ്രമം നടത്തിയെങ്കിലും ചിലന്തി കൂട്ടാക്കിയില്ല. നിരവധി തവണ ശ്രമിച്ചിട്ടും ചിലന്തി ഇറങ്ങിപ്പോരാന്‍ തയ്യാറാവാത്തതിന് പിന്നാലെ ഹെഡ്സെറ്റ് ഉപേക്ഷിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.

ഹെഡ്സെറ്റ് , ഹെൽമെറ്റ് ,തുണികൾ ഇവയിലെല്ലാം ഇത്തരം ജീവികൾ കയറിയിരിക്കാനുള്ള സാധ്യത ഏറെയാണെന്നും യുവാവ് പറഞ്ഞു. ഇത്തരം ചിലന്തികളുടെ കടിയേല്‍ക്കുന്നത് മരണ കാരണം ആകില്ലെങ്കിലും നീണ്ട് നില്‍ക്കുന്ന മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്‌ധർ പറയുന്നു.

Top