സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി എയര്‍ലൈന്‍സില്‍ വന്‍ ഓഫറുകള്‍

സൗദി: സൗദിയുടെ 89-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. പത്തു ലക്ഷം സീറ്റുകള്‍ 99 റിയാല്‍ നിരക്കില്‍ വില്‍ക്കാനാണ് സൗദിയുടെ തീരുമാനം.

ആഭ്യന്തര സര്‍വീസില്‍ പത്ത് ലക്ഷം ടിക്കറ്റുകള്‍ 99 റിയാല്‍ നിരക്കില്‍ നല്‍കും. ഇക്കണോമി ക്ലാസില്‍ വണ്‍വെ ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കുക. ഇതോടൊപ്പം 5 ശതമാനം വാറ്റ് കൂടി നല്‍കണം. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 23ന് മുന്‍പ് സീറ്റുകള്‍ ബുക്ക് ചെയ്യണം. 2019 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ 2020 മാര്‍ച്ച് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലിഫോണ്‍ കമ്പനികളും വലിയ തോതിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top