അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 770 പേര്‍ കോവിഡ് ബാധയേത്തുടര്‍ന്ന് മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 8,728,803 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ആകെ മരണം 229,151 ആയി. 5,690,486പേര്‍ രോഗമുക്തി നേടി.

130,883,303 പേര്‍ക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ 2,809,166 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 16,193 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ടെക്‌സസ്, കലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, അരിസോണ, ന്യൂജഴ്‌സി എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.

Top