കുവൈത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതില്‍ വന്‍ വര്‍ദ്ധനവ്

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും പണമയക്കുന്നതില്‍ വന്‍ വര്‍ധനവുണ്ടായതായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.5 ശതമാനം വര്‍ധനവാണ് രേഖപെടുത്തുന്നത്.

2019 ല്‍ 4.62 ശതകോടി ദിനാറാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 5.3 ശതകോടി ദിനാറായി വര്‍ദ്ധിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച സാമ്പത്തിക അനുകൂല്യങ്ങളും വിദേശങ്ങളിലേക്ക് ഒഴുകിയതും വര്‍ധനവിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

അതോടൊപ്പം നിരവധി വിദേശികള്‍ കുവൈത്തില്‍ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതോടെ സര്‍വീസ് അനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് പണമായച്ചതും വിദേശ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നുള്ള പണമയക്കുന്നതില്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Top