തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

Fire

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം. പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍ല മാര്‍ട്ട് എന്ന വ്യാപാരസ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി.

സ്‌കുള്‍ തുറക്കുന്നതോടനുബന്ധിച്ച് സ്‌കൂള്‍ ബാഗുകളും നോട്ട് ബുക്കുകളും കുടകളും കടയില്‍ വന്‍ തോതില്‍ സൂക്ഷിച്ചിരുന്നു.

രാവിലെ ഒമ്പതര മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമം നടത്തുന്നുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Top