Huge Fire Breaks Out In Burrabazar, Kolkata’s Biggest Wholesale Market

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം.

ബുറാബസാര്‍ മേഖലയിലെ അമര്‍ത്തല ലാനിലുള്ള രണ്ടുനില കെട്ടിടമാണ് തിങ്കളാഴ്ച രാത്രിയോടെ കത്തിനശിച്ചത്.എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടയാകുന്നുണ്ട്.

സമീപത്തെ കെട്ടിടങ്ങളുടെ മുകളില്‍ കയറിയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ ഇപ്പോള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് സമീപവാസികളോട് വീടുകളൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയം.

അപകടത്തെ തടയാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.

Top